• holyhoms@gmail.com
  • +91 7560 851 330, +91 9495 149 676

Holy Home Odisha Mission Journey

Start time 2026-02-25 09:00
Finished Time 2026-03-13 22:00
Address Odisha
Content

ഹോളി ഹോം മിനിസ്ട്രി
നന്ദിയുടെ ഒരു വാക്ക്………

യേശുവിൽ പ്രിയരെ, ഫെബ്രുവരി 25 മുതൽ മാർച്ച് 13 വരെ ഞങ്ങൾ 10 പേർ ഒറീസാ മിഷനിൽ ആയിരുന്നു. നിങ്ങൾ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നു. ഹോളി ഹോം മിനി സ്ട്രിയുടെ പ്രാർത്ഥനകളും.

മിഷന്റെ ചെറിയൊരു വിവരണം:

25ന് രാവിലെ ആലുവായിൽ നിന്നും ടാറ്റാ നഗർ എക്സ്പ്രസിൽ ഞങ്ങൾ കയറി 26 രാത്രി 7 30ന് കാണ്ടമാൽ ജില്ലയിലെ മുനിഗുഡ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി.

 

 

അവിടെ ഞങ്ങളെ കൂട്ടാൻ പ്രിയപ്പെട്ട സാജു സി.എം അച്ഛൻ എത്തിച്ചേർന്നു. അവിടെ നിന്നും 90 കിലോമീറ്റർ അകലെയുള്ള ദുക്കുമാ പാരിഷ് ലേക്ക് യാത്രയായി. 11:30 തോടെ അവിടെയെത്തി കുളി കഴിഞ്ഞ ഭക്ഷണം കഴിച്ച് 12:30ന് വി.ബലി അർപ്പിച്ച് പ്രാർത്ഥിച്ചു. രാത്രി 1:30 കിടക്കാൻ പോയി. 27-ാം തിയ്യതി മുതൽ ഞങ്ങളുടെ വില്ലേജ് വിസിറ്റ് ആരംഭിച്ചു. രണ്ടു പേരായാണ് ഭവന സന്ദർശനം നടത്തിയത്. അവിടെ ഞങ്ങളെ സഹായിക്കുവാൻ കാറ്റകിസ്റ്റ് ഉണ്ടായിരുന്നു.

ദുക്കുമാ പാരീഷിൽ 689 വീട്ടുകാർ ഉണ്ട്. മൂന്ന് അച്ഛന്മാർ അവിടെ ശുശ്രൂഷ ചെയ്യുന്നു. 15 വില്ലേജുകളിൽ ആയിട്ടാണ് ഇത്രയും വീട്ടുകാർ താമസിക്കുന്നത്. 15 കിലോമീറ്റർ ചുറ്റളവിലാണ് പാരീഷിൻ്റെ വിസ്തൃതി. ഓരോ വില്ലേജിലും ചെറിയ പള്ളികളുണ്ട്. 130 മുതൽ നാലു വീട്ടുകാർ വരെയുള്ള വില്ലേജുകൾ ഉണ്ട്. മാസത്തിലൊരിക്കൽ വില്ലേജുകളിൽ വി.ബലി ഉണ്ടാകും. ഞങ്ങൾ രാവിലെ 7 .30 മുതൽ 8 മണി വരെ ദിവ്യകാരുണ്യ നാഥന്റെ മുമ്പിൽ പ്രാർത്ഥിച്ച് 8 .30 ആകുമ്പോൾ വില്ലേജുകളിലേക്ക് യാത്ര തിരിക്കും. ഉച്ചഭക്ഷണം വില്ലേജുകളിലാണ്. വൈകുന്നേരം ആ വില്ലേജിലെ പള്ളിയിൽ കുരിശിന്റെ വഴി, വിശുദ്ധ കുർബാന, ക്ലാസ്സ്, ആരാധന, അഭിഷേക പ്രാർത്ഥന, എന്നിവയോടെ 7. 30 ആകുമ്പോൾ സമാപിക്കും. എല്ലാദിവസവും ഇങ്ങനെ ആയിരുന്നു ഞങ്ങളുടെ പ്രോഗ്രാം ഷെഡ്യൂൾ.

 

 

 

ദുക്കുമാ പാരിഷിൻ്റെ കീഴിലുള്ള വില്ലേജുകളുടെ പേരുകൾ ചുവടെ ചേർക്കുന്നു
1 പക്രി
2 സിദ്ധാഗുഡാ
3 മർലാങ്കിയ
4 ഭുട്ടാഗുഡാ
5 സക്കർമാ
6 കുബിഗുഡാ
7 സീമാലി
8 ദുക്കുമാ
9 ഉഗ്ദിൻ
10 മനീങ്കോജോടി
11 സിക്കാബർഗോ
12 ബഞ്ചാമഹാ
13 ബോഡാംകീയാ
14 അത്തിൽബാഡി
15 കാന്താരി

 

 

ഓരോ വില്ലേജുകളിലും വ്യത്യസ്തമായ അനുഭവങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചു. പരിശുദ്ധാത്മാവിന്റെ നയിക്കപ്പെടൽ ഞങ്ങൾക്ക് അനുഭവിക്കാൻ സാധിച്ചു. ഭാഷകൾ വശം ഇല്ലാതിരുന്നിട്ടും അവരോട് സംസാരിക്കാനും ദൈവം വെളിപ്പെടുത്തിയ കാര്യങ്ങൾ അവരോട് പങ്കുവെക്കാനും പ്രാർത്ഥിക്കാനും സാധിച്ചു. ഓരോ വീടുകളിലും ഞങ്ങൾ ഓരോരുത്തർക്ക് വേണ്ടി പ്രാർത്ഥിച്ചപ്പോഴും വൈകുന്നേരം പള്ളികളിൽ അഭിഷേക പ്രാർത്ഥന നടത്തിയപ്പോഴും കണ്ണുനീരോടെ പ്രാർത്ഥിക്കുന്നത് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു. ഒപ്പം നല്ല കുമ്പസാരം നടത്താൻ നീണ്ട നിര പ്രകടമായിരുന്നു.

 

 

അഞ്ചാം തീയതി വ്യാഴാഴ്ച അവിടെ നിന്നും 70 കിലോമീറ്റർ ദൂരെയുള്ള പെറത്ത്മാ വില്ലേജിൽ. 30 വർഷങ്ങൾക്കു മുൻപ് മാതാവ് ഒരു സ്ത്രീക്ക് പ്രത്യഷപ്പെട്ട സ്ഥലമാണ്. അവിടെ അതിൻ്റെ വാർഷികമായിരുന്നു. ഏകദേശം 15000 ത്തോളം ആളുകൾ അവിടെ വന്ന് വിശുദ്ധ ബലിയിൽ പങ്കു ചേർന്നു. അഭിവന്ദ്യ പിതാക്കന്മാരെ ഞങ്ങൾക്കും കാണുവാൻ സാധിച്ചു.

 

 

മാർച്ച് 11 ന് തിരിച്ചു വരുന്ന വഴി ഒറീസയിലെ കാണ്ടമാനിൽ പീഡനം നടന്ന മുനികുട പള്ളിയിൽ കയറി പ്രാർത്ഥിച്ചു. അവിടെ അന്ന് 40 വീട്ടുകാർ മാത്രമാണ് പാരീഷിൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഏകദേശം 400 ഓളം വീട്ടുകാർ പാരിഷിൽ ഉണ്ട്. മിഷൻ്റെ എല്ലാ അനുഭവങ്ങളും പങ്കുവെച്ചാൽ വളരെയേറെ ദീർഘിക്കും എന്നതിനാൽ ഞാൻ ചുരുക്കുന്നു.

 

 

മിഷൻ യാത്രയും അനുഭവവും നമ്മളെ ഉത്തമരായ ക്രിസ്തു ശിഷ്യനായി രൂപപ്പെടുത്താൻ സഹായിക്കും, തീർച്ചയാണ്. ഞങ്ങളെ നയിച്ച ത്രിയേക ദൈവത്തിനും ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന പ്രയപ്പെട്ട സാജു CM അച്ചനും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച , മിഷ്യനെ സഹായിച്ച നിങ്ങൾക്ക് ഓരോരുത്തർക്കും ഞങ്ങൾ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
സ്നേഹപൂർവ്വം,

ഷിജു ജോസഫ്